തമിഴ്നാട് പോലീസ് മാസങ്ങളായി അ‌ന്വേഷിക്കുന്ന വനിതാ ഡോക്ടറുടെ മിസ്സിങ് കേസ് ദിവസങ്ങൾ കൊണ്ട് പരിഹരിച്ചിരിക്കുകയാണ് കേരള പോലീസ്. കൃത്യമായ ഓർമകളില്ലാതെ ഫെബ്രുവരി ഒന്നിന് വൈറ്റില ഹബ്ബിൽ കണ്ടെത്തിയ വനിതയുടെ വേരുകൾ തേടിയുള്ള കൊച്ചി വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അ‌ന്വേഷണമാണ് ഒരു കുടുംബത്തിന്റെ പുനസമാഗമത്തിലേക്ക് എത്തിയത്.

To advertise here,

തമിഴ്നാട് നാഗർകോവിലിൽ ഇക്കഴിഞ്ഞ ഡിസംബറിൽ കാണാതായ വനിതാ ഡോക്ടറെ ഇന്ന് മാതാപിതാക്കളെത്തി കൊണ്ടുപോയി. വനിതാ ഡോക്ടറെ അ‌ന്വേഷിച്ച് നേരത്തേ തമിഴ്നാട് പോലീസ് എറണാകുളത്ത് എത്തിയെങ്കിലും ആളെ കണ്ടെത്താനാവാതെ തിരികെ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പോലീസിന്റെ അ‌ന്വേഷണം, വയോധികരായ മാതാപിതാക്കൾക്ക് മകളെ തിരിച്ചുനൽകിയിരിക്കുന്നത്