സ്വർണക്കടയുടമ ലിഫ്റ്റിൽ കുടുങ്ങി മരിച്ച സംഭവം: സാങ്കേതികവിദഗ്ധർ പരിശോധന നടത്തി
കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി സ്വർണക്കട ഉടമ മരിച്ച സംഭവത്തിൽ സാങ്കേതിക വിദഗ്ധർ പരിശോധന നടത്തി. സണ്ണി ഫ്രാൻസിസ് ആണ് ചൊവ്വാഴ്ച പവിത്ര ഗോൾഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. വൈദ്യുതി നിലച്ചതിനെ തുടർന്ന് ടെക്നീഷ്യനെ ഫോണിൽ വിളിച്ച് ജീവനക്കാർ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സാങ്കേതിക പരിജ്ഞാനമില്ലാത്തവർ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Kattappana Gold Shop Owner Dies in Lift Malfunction: Technical Experts Investigate
Published: 30 May 2025, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented