മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ കെ.സുരേന്ദ്രൻ കുറ്റവിമുക്തനായി. സി.പി.എം. തന്നെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാൻ ശ്രമിച്ചു, എന്നാൽ സത്യം ജയിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 'എനിക്കെതിരെ നടപടി സ്വീകരിക്കുന്ന സർക്കാർ പക്ഷേ, പ്രതിപക്ഷ നേതാവിനെതിരെ നടപടി എടുക്കുന്നില്ല. വി.ഡി.സതീശന്റെ പുനർജനി തട്ടിപ്പ് അന്വേഷിക്കുന്നില്ല. പൂരം കലക്കലിൽ മാത്രമല്ല അന്വേഷണം വേണ്ടത്. ശബരിമല കലക്കിയതും അന്വേഷിക്കണം. യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. പോലീസിന്റെ ഗൂഢാലോചനയിലൂടെയാണ് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത്".

To advertise here,

മലപ്പുറം സ്വർണക്കടത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞത് കെ.ടി.ജലീലാണ്. നമ്മുടെ കൂട്ടർ സ്വർണക്കടത്ത് നടത്തരുതെന്ന് തങ്ങൾ പറയണമെന്ന് ആവശ്യപ്പെട്ടതും ജലീൽ തന്നെ. മലപ്പുറമെന്ന് കേൾക്കുമ്പോൾ ബിജെപിക്ക് ഹാലിളകാറില്ല, കെ.സുരേന്ദ്രൻ പറഞ്ഞു.