പരിക്ക് പറ്റിയതിനെ തുടർന്ന് ഒരു മാസത്തോളം വിശ്രമത്തിലായിരുന്ന ജ്യൂവലിന് മെഡൽ നേടണമെന്ന ആ​ഗ്ര​ഹത്തിനുമപ്പുറം സംസ്ഥാന കായികമേളയിൽ പങ്കെടുക്കണമെന്നതായിരുന്നു സ്വപ്നം. സീനിയർ ബോയ്സ് ഹൈ ജമ്പ് മത്സരത്തിൽ സ്വർണം നേടിയെങ്കിലും മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സാധിച്ചില്ലെന്ന് ജ്യൂവൽ തോമസ് പറയുന്നു. 

To advertise here,

രണ്ട് മീറ്റർ ഉയരം മറികടന്നായിരുന്നു പ്ലസ് വൺ വിദ്യാർഥിയായ ജ്യൂവൽ സ്വർണ്ണത്തിൽ മുത്തമിട്ടത്. എന്നാൽ  2.11 മീറ്റർ ഉയരം ഭേദിച്ചായിരുന്നു കഴിഞ്ഞ തവണ ജൂനിയർ വിഭാ​ഗത്തിൽ ജ്യൂവൽ ഒന്നാംസ്ഥാനം നേടിയത്. മാത്രമല്ല അത് നാഷണൽ റെക്കോർഡുമായി മാറിയിരുന്നു. ഇത്തവണ പരിക്ക് പറ്റിയതിനാൽ മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സാധിച്ചില്ലെങ്കിലും നിരന്തരമായ പരിശീലനത്തിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കനാകുമെന്ന പ്രതീക്ഷയിലാണ് ജ്യൂവൽ.