ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നത് എപ്പോഴാണ്? ഇതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്.

To advertise here,

ഫൈനൽ മത്സരം ന്യൂയോർക്കിൽ ജൂലായ് 19 ഞായർ 2.00 pm ന് നടക്കും. അപ്പോൾ ഇംഗ്ലണ്ടിലെ ഗ്രീനിച്ച് സമയം ജൂലായ് 19 ഞായർ 7.00 pmഉം ഇന്ത്യയിലെ സമയം ജൂലായ് 20 തിങ്കൾ 12.30 am ഉം ആയിരിക്കും.

ഇത് എന്തുകൊണ്ടാണ് എന്നല്ലേ? ഭൂമിയുടെ ഭ്രമണമാണ് ഈ സമയവ്യത്യാസത്തിനു കാരണം. അതായത് ഗോളാകൃതിയിലുള്ള ഭൂമി 360 ഡിഗ്രി തിരിയുന്നത് 1440 മിനിറ്റ് (24 മണിക്കൂർ) കൊണ്ടാണ്. അതുകൊണ്ട് ഒരു ഡിഗ്രി തിരിയാൻ നാലുമിനിറ്റ് സമയമെടുക്കുന്നു.

0 ഡിഗ്രി രേഖാംശമായ ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് സമയം നിർണയിക്കുന്നത്. ഗ്രീനിച്ച് രേഖയിൽനിന്ന് കിഴക്കോട്ട് പോകുമ്പോൾ ഒരു ഡിഗ്രിക്ക് നാലുമിനിറ്റ് വീതം (15 ഡിഗ്രിക്ക് ഒരു മണിക്കൂർ) സമയം കൂടുകയും പടിഞ്ഞാറോട്ട് പോകുമ്പോൾ ഒരു ഡിഗ്രിക്ക് നാലുമിനിറ്റ് വീതം സമയം കുറയുകയും ചെയ്യുന്നു.

ഒരു രാജ്യത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയാണ് ആ രാജ്യത്തിന്റെ സമയം നിർണയിക്കുന്ന മാനകരേഖാംശം. ചില രാജ്യങ്ങൾക്ക് ഒന്നിലധികം മാനകരേഖാംശങ്ങളുണ്ട്. ഇന്ത്യൻ സ്റ്റാൻഡേഡ് സമയം നിശ്ചയിക്കുന്നത് 82.5 ഡിഗ്രി കിഴക്കേ രേഖാംശമാണ്. അതായത് ഗ്രീനിച്ച് കടന്നുപോകുന്ന ഇംഗ്ലണ്ടിലെ സമയം 12.00 am ആകുമ്പോൾ ഇന്ത്യയിൽ 5.30 am ആയിരിക്കും. അതുകൊണ്ടാണ് ലോകകപ്പ് ഫൈനൽ മത്സരം ഒരേ സമയത്ത് നടക്കുമ്പോഴും ഒരോ രാജ്യത്തെയും സമയം വ്യത്യസ്തമാകുന്നത്.

 

ഫിഫ ലോകകപ്പ് ഫൈനൽ

രാജ്യംകളി നടക്കുന്ന സമയം
ജപ്പാൻ20 തിങ്കൾ 4.00 am
ഖത്തർ19 ഞായർ 10.00 pm
ഓസ്ട്രേലിയ20 തിങ്കൾ 5.00 am
ജർമനി19 ഞായർ 8.00 pm