ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമൂഹത്തില്‍ നാഴികകല്ലെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി) സ്ഥാപക അംഗം ബീനാ പോള്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പരിഹാരം വേണം. റിപ്പോര്‍ട്ടിന്മേല്‍ നിയമനടപടി ഡബ്ല്യൂ.സി.സി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ആഭ്യന്തര വകുപ്പും നിയമ വകുപ്പുമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. നടി രഞ്ജിനിയുടെ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും ബീനാ പോള്‍ പറഞ്ഞു.

To advertise here,

'ഇതൊരു യുദ്ധമല്ലോ വിജയിച്ചു എന്ന് പറയാന്‍. സംതൃപ്തിയും പ്രതീക്ഷയുമുണ്ട് റിപ്പോര്‍ട്ടില്‍. സിനിമാമേഖലയില്‍ ഇനി എന്ത് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഇനി അറിയേണ്ടത്. സ്ത്രീകള്‍ക്ക് സിനിമാമേഖലയില്‍ അന്തസോടും സുരക്ഷിതത്വത്തോടും ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകണം' -ബീനാപോള്‍ പറഞ്ഞു