മാവേലിക്കരയിലെ കനാലിൽ മീൻപിടിക്കാൻ വലവീശിയവരുടെ വലയിൽ കുരുങ്ങിയത് ഉഗ്രശേഷിയുള്ള ഗ്രനേഡ്. 90 മീറ്റർ പരിധിവരെ ആളുകൾക്ക് ജീവഹാനി ഉണ്ടാക്കാൻ ശേഷിയുള്ളതായിരുന്നു ഗ്രനേഡ്. 

To advertise here,

കുറത്തിക്കാട് വസൂരിമല ക്ഷേത്രത്തിന് സമീപമുള്ള കനാലിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് ഗ്രനേഡ് കിട്ടിയത്. സംശയം തോന്നിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കുറത്തിക്കാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് ഗ്രനേഡ് സ്‌റ്റേഷനിലേക്ക് മാറ്റി. 

എറണാകുളത്തുനിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗ്രനേഡ് നിർവ്വീര്യമാക്കി. വയലിൽ കുഴികളെടുത്ത് മണൽച്ചാക്കുകൊണ്ട് കവചമൊരുക്കിയാണ് നിർവ്വീര്യമാക്കിയത്. ഗ്രനേഡ് എങ്ങനെ കനാലിൽ എത്തി എന്ന കാര്യത്തിൽ പോലീസ് അന്വേഷണത്തിലാണ്.