കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ പുതിയ സിസിടിവി ദൃശ്യം പുറത്ത്. പുലർച്ചെ 5.55നുള്ള ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. ജയിൽ ചാടിയതിന് ശേഷം റോഡിൽ കൂടി പള്ളിക്കുന്ന് ഭാ​ഗത്തുകൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ. കൈപ്പത്തി ഒളിപ്പിക്കാൻ തലയിലുള്ള കൈട്ടിൽ പൂഴ്ത്തിവെച്ചിരിക്കുന്നതും കാണാം. തൊട്ടടുത്തു കൂടെ വാഹനങ്ങളടക്കം പോകുന്നുണ്ടെങ്കിലും അവയിൽ കയറാൻ കൂട്ടാക്കാതെ നടന്നു പോകുന്നതും കാണാം.

To advertise here,

രാത്രി 1.14നാണ് ഇയാൾ ജയിൽ ചാടിയത്. ഈ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് ജയിൽ വളപ്പിൽ ഏറെ നേരം ചിലവഴിച്ച ശേഷം മതിൽച്ചാടി പുറത്തെത്തുകയായിരുന്നു. 4.15 ഓടെ പുറത്തെത്തിയതെന്നാണ് വിവരം. 

ഏഴ് മണിയോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് രക്ഷപ്പെട്ട വിവരം പോലീസ് മനസ്സിലാക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. 

In  Short: New CCTV footage shows Govindachamy walking near Pallyikkunnu in Kannur after escaping jail at 1:14 AM. Police spotted the escape only at 7 AM and later re-arrested him.