പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപുകളിൽ പുതുവത്സരം. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക. അമേരിക്കന്‍ സമോവ എന്നാണ് ബേക്കര്‍ ദ്വീപ് അറിയപ്പെടുന്നത്. 
 

To advertise here,