സന്ദര്‍ശകര്‍ എത്താറായിട്ടും മഞ്ഞണിയാതെ ഫിന്‍ലന്‍ഡിലെ സാന്താ ഗ്രാമം. കാലാവസ്ഥാ വ്യതിയാനമാണ് റൊവനീമി എന്ന സാന്താ ഗ്രാമത്തെ ആശങ്കയിലാഴ്ത്തുന്നത്. ക്രിസ്മസിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടും ഇവിടം ഇനിയും മഞ്ഞണിഞ്ഞിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഞ്ചാരികള്‍ എത്തുംമുമ്പ് നവംബറോടെ മഞ്ഞ് മൂടാറുള്ളതാണ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. 1975-നുശേഷം ആദ്യമായി ഈ നവംബറില്‍ 11.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ ചൂട്. 1980-കളിലാണ് ഫിന്നിഷ് വിനോദസഞ്ചാര വകുപ്പ് റൊവനീമിയെ സാന്തയുടെ നാടായി പ്രഖ്യാപിച്ചത്.

To advertise here,

In short - Despite the arrival of visitors, Finland's Santa Claus Village is still without snow. The climate change is causing concern for Rovaniemi, the Santa Claus Village, as it typically experiences snowfall by November, just in time for Christmas preparations. However, this year, there has been no snow yet. In November, the temperature reached 11.1 degrees Celsius, the highest since 1975. The Finnish tourism department declared Rovaniemi as Santa's hometown in the 1980s.