ചലച്ചിത്രമേളയില്‍ മലയാളചിത്രം 'ഫെമിനിച്ചി ഫാത്തിമ'യ്ക്ക് വന്‍ സ്വീകാര്യത. ചൊവ്വാഴ്ചത്തെ പ്രദര്‍ശനത്തിന് നൂറുകണക്കിന് ഡെലിഗേറ്റുകളാണ് സീറ്റ് കിട്ടാതെ മടങ്ങിയത്. 900 പേര്‍ക്കിരിക്കാവുന്ന ടാഗോര്‍ തീയേറ്ററില്‍ 1300ഓളം പേരാണ് സിനിമ കണ്ടത്. നിലത്തിരുന്നും നിന്നുമെല്ലാം ഡെലിഗേറ്റുകള്‍ ചിത്രം കണ്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

To advertise here,