പി.പി.ഇ. കിറ്റ് ധരിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഡോക്ടര്‍മാരുടെ സമരം. ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ പിജി അധ്യാപകരുടെ സംഘടനയായ കെ.ജി.പി.എം.ടി.എ.യിലെ ഡോക്ടര്‍മാരാണ് ആശുപത്രി വിട്ട് പരസ്യ സമരത്തിനിറങ്ങിയത്. 2016 മുതലുള്ള ശമ്പള അലവന്‍സ് കുടിശ്ശിക ഉടന്‍ നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണത്തിനൊപ്പം കുടിശികയും നല്‍കിയ സര്‍ക്കാര്‍ തങ്ങളെ മാത്രം അവഗണിക്കുകയാണെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. 

To advertise here,

നേരത്തെ മെഡിക്കല്‍ കോളജുകളില്‍ മൂന്ന് മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. നാളെ 24 മണിക്കൂര്‍ റിലേ നിരാഹര സമരവും തുടര്‍ന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരവും തുടങ്ങാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.