തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 

To advertise here,

നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.  സാധാരണ ലോക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി ട്രിപ്പിള്‍ ലോക്ഡൗമില്‍ നിയന്ത്രണങ്ങള്‍ കൂടുതലും കര്‍ശനവുമായിരിക്കുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഡി.ജി.പി അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ഇളവുണ്ട്. എന്നാല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കും