പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കിണറ്റില്‍ വീണു. കളന്തോട് സ്വകാര്യ കോളേജിലെ ബിരുദവിദ്യാര്‍ഥിയാണ് പൂളക്കോട് സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്. മുക്കം അഗ്നിരക്ഷാ സേനയെത്തിയാണ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
കോളേജ് വിട്ട് ഇരുചക്രവാഹനത്തില്‍ മടങ്ങിയ വിദ്യാര്‍ഥികള്‍ ഹെല്‍മെറ്റില്ലാത്തതിനാല്‍ പോലീസ് വാഹനം കണ്ട് ഭയന്ന് വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. കാടുമൂടിക്കിടന്നതിനാല് കിണര്‍ ശ്രദ്ധയില്‍പ്പെട്ടില്ല. കൂടെയുണ്ടായിരുന്നവരാണ് വിദ്യാര്‍ഥി കിണറ്റില്‍വീണ വിവരം അറിയിക്കുന്നത്. ഉടനെ മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി റോപ്പിന്റെയും റെസ്ക്യു നെറ്റിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ഥിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല.
Content Highlights: college student fall into well after terrified by police
Published: 10 Sept 2024, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented