To advertise here,

ചൈനയിലെ വുഹാൻ എന്ന നഗരത്തെ ആരും പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാൻ അന്നുതൊട്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ലോക്ഡൗണിന്‍റേയും സാമൂഹ്യ അകലത്തിന്റേയും നീണ്ട  ഇടവേളയ്ക്കുശേഷം മറ്റൊരു ചൈനീസ് പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് വുഹാൻ ജനത.

ന​ഗരത്തിലെ പാർക്കുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 20,000 ലേറെ പ്ലം മരങ്ങൾ, ട്രോപ്പിക്കൽ ഓർക്കിഡുകളുടെ നൂറിലധികം സ്പീഷീസുകൾ, രണ്ടുലക്ഷത്തോളം ടുലീപ് മരങ്ങൾ... എല്ലാം പുതുവർഷ ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി 12-നാണ് ചൈനക്കാരുടെ പുതുവർഷാരംഭം. വുഹാനിലെ പാർക്കുകളെല്ലാം അതിനായൊരുങ്ങിയിരിക്കുന്നു.

പൂക്കളുടെ വർണാഭമായ കാഴ്ചകൾ മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളും കമനീയമായ വസ്ത്രങ്ങളുടെ ശേഖരവുമെല്ലാമായി ഉത്സവാന്തരീക്ഷത്തിലാണ് വുഹാൻ.