ദേശീയപാതയിൽ കൊച്ചി മെട്രോയ്ക്ക് താഴെ കഞ്ചാവ് ചെടി കണ്ടെത്തി. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം മെട്രോ പില്ലര്‍ 87 ന് താഴെയാണ് മറ്റൊരു ചെടിക്കൊപ്പം 63 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് സി.ഐ. അഭിദാസിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. ഇതാരാണ് നട്ടുവളർത്തിയതെന്ന് അറിയില്ലെന്നും ഒരുപക്ഷേ ആരെങ്കിലും ഉപയോഗിച്ചതിന്റെ വിത്ത് മുളച്ചതാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനകള്‍ക്ക് എക്സൈസ് ഉദ്യോഗസ്ഥരായ എ.ബി. സജീവ് കുമാര്‍, സുരേഷ് ബാബു എം.എം. അരുണ്‍ കുമാര്‍, സി.എസ്. വിഷ്ണു, രഞ്ജിത് ആര്. നായര്‍ , സി.ടി. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആലുവ മണപ്പുറത്ത് നിന്ന് രണ്ടിടങ്ങളില്‍ നിന്നായി കഞ്ചാവുചെടികള്‍ കണ്ടെത്തിയിരുന്നു.
Content Highlights: Cannabis Plant Found Under Kochi Metro Pillar Near NH; Second Such Incident in Weeks
Published: 16 May 2025, 10:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented