ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ബെംഗളൂരുവില്‍ ഇ.ഡി.യുടെ കസ്റ്റഡിയിലാണ് ബിനീഷ് ഇപ്പോഴുള്ളത്. 

To advertise here,

ബിനീഷിന്റെ ബിനാമി ഇടപാടുകള്‍, അക്കൗണ്ടിലേക്ക് വന്ന അനധികൃത പണത്തിന്റെ ഉറവിടം എന്നീ കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ തുടരുന്നതായാണ് അറിയാന്‍ കഴിയുന്നത്. 

ബിനീഷുമായി ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇ.ഡി. നോട്ടീസ് അയച്ച അബ്ദുള്‍ ലത്തീഫും റഷീദും ഇന്ന് ബെംഗളൂരുവില്‍ ഇ.ഡി.ക്ക് മുന്നില്‍ ഹാജരായേക്കും.