
സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾവോൾട്ടിൽ സീനിയർ വിഭാഗത്തിൽ ദേശീയ റെക്കോഡിനേക്കാൾ മികച്ച പ്രകടനം നടത്തി കോതമംഗലം മാർബേസിൽ എച്ച് എസ് എസിലെ ശിവദേവ് രാജീവ്. 4.80 മീറ്റർ ഉയരം ഭേദിച്ചാണ് ശിവദേവ് മീറ്റ് റെക്കോഡിനൊപ്പം ദേശീയ റെക്കോഡിനേക്കാൾ മികച്ച പ്രകടനം നടത്തി സ്വർണ്ണത്തിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനവും എറണാകുളം മാർ ബസേലിയസ് സ്കൂളിനാണ്.
വെള്ളി മെഡൽ നേടിയ മാധവ് ഇ.കെയും ശിവദേവും എട്ടാം ക്ലാസ് മുതൽ ഒന്നിച്ചാണ് പഠിക്കുന്നത്. ഹോസ്റ്റലിലും പരീശീലനത്തിലുമെല്ലാം ഒന്നിച്ച്. വിജയത്തിലും ഒന്നിച്ചുനിൽക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് ഇരുവർക്കും. പരസ്പരം പിന്തുണച്ചും തിരുത്തിയും വിജയത്തിലേക്ക് ഒന്നിച്ചുയർന്നതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചു. ചിട്ടയായ പരിശീലനം നൽകിയ പരിശീലകനാണ് വിജയത്തിന്റെ പിന്നിലെ മുഖ്യ കാരണക്കാരനെന്നും ഇരുവരും പറയുന്നു.
ശിവദേവ് രാജീവ് മുമ്പ് ജൂനിയർ വിഭാഗത്തിലും പോൾവോൾട്ടിൽ മീറ്റ് റെക്കോഡ് നേടിയിരുന്നു. ഇത്തവണ സീനിയർ വിഭാഗത്തിലും മീറ്റ് റെക്കോഡ് ഭേദിച്ചു. അഞ്ച് മീറ്റർ മറികടക്കണമെന്നായിരുന്നു ആഗ്രഹമെന്നും നാഷണൽ മീറ്റിന് ആ ലക്ഷ്യത്തിലെത്തിചേരാൻ കഴിയുമെന്നാണ് വിശ്വാസമെന്നും ശിവദേവ് പറയുന്നു. എന്നാൽ നല്ലൊരു പോളെന്നതാണ് ശിവദേവിന്റെ മുന്നിലെ തടസ്സം. നല്ലൊരു പോൾ കൂടിയുണ്ടെങ്കിൽ സ്വപനത്തിലേക്ക് അതിവേഗം എത്തിചേരാനാകുമെന്നാണ് ഈ കൊച്ചുമിടുക്കന്റെ വിശ്വാസം.
റിപ്പോർട്ട്: ഉമ്മർ വിളയിൽ
ക്യാമറ: അഭിലാഷ് ചിറക്കടവ്
Content Highlights: Better performance than the national record, Shivdev Rajeev wins gold in pole vault
Published: 07 Nov 2024, 06:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented