രമേശ് നാരായണനുമായുള്ള വിവാദം വിഷമമുണ്ടാക്കിയെന്ന് നടൻ ആസിഫ് അലി. ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വേദിയിൽ ചില പിഴവുകൾ വന്നപ്പോൾ ഏതൊരു മനുഷ്യനേയും പോലെ അദ്ദേഹത്തിനുണ്ടായ ടെൻഷനാണ് ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഞാൻ അപമാനിതനായെന്ന് തോന്നി എന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദിയുണ്ട്. പക്ഷേ, പിന്തുണയ്ക്കുന്നത് മറ്റൊരാളെ വിഷമിപ്പിച്ചുകൊണ്ടാകരുത്. ഇത്രയും പ്രായവും അനുഭവസമ്പത്തുമുള്ള ഒരാൾ ഞാൻ കാരണം വിഷമിക്കാൻ പാടില്ല, ആസിഫ് അലി പറഞ്ഞു.

To advertise here,