തിരുവനന്തപുരം അരുമാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഇനി ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലുകൾ കിട്ടില്ല. സ്കൂളിന്റെ ടെറസിൽ സോളാർ പവർഗ്രിഡ് പ്ലാന്റ് സ്ഥാപിച്ചു. സ്കൂളിന്റെ ആവശ്യത്തിന് മാത്രമല്ല ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സ്കൂളിലെ ആവശ്യങ്ങൾക്കുശേഷം ബാക്കി വൈദ്യുതി യൂണിറ്റിന് രണ്ടുരൂപ നിരക്കിൽ കെ.എസ്.ഇ.ബി.ക്ക് നൽകും.
പരിസ്ഥിതി സൗഹൃദ ക്യാമ്പസ് ആയി ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള സ്കൂൾ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് സോളാർ പ്ലാന്റ് സ്ഥാപിച്ചത്. 20 കിലോവാട്ട് ശേഷിയുള്ള പവർ പ്ലാന്റിൽ നിന്ന് പ്രതിദിനം ശരാശരി 80 യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മെഗാബൈറ്റ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പവർ പ്ലാന്റ് സ്ഥാപിച്ചത്.
Published: 12 Dec 2020, 02:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented