ആന്ധ്രയിലെ ദമ്പതികള്‍ ദത്തെടുത്ത അനുപമയുടെ കുഞ്ഞിനെ ഇന്ന് കേരളത്തില്‍ എത്തിക്കും. ഇന്നലെയാണ് കേരളാ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റെടുത്തത്. പോലീസ് സംരക്ഷണയില്‍ കൊണ്ടുവരുന്ന കുഞ്ഞിന്റെ ചുമതല ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കായിരിക്കും.

To advertise here,

എത്രയും വേഗം കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന നടത്താനാണ് തീരുമാനം. പരിശോധനാഫലം വരുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ആര്‍ക്കായിരിക്കണം എന്നത് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ തീരുമാനിക്കും.