500 രൂപയുടെ വ്യാജ നോട്ടുകള്‍, മഹാത്മാഗാന്ധിക്ക് പകരം അനുപം ഖേർ; എന്തും സംഭവിക്കാമെന്ന് നടന്‍
വ്യാജ 500 രൂപ നോട്ടുകളിൽ ഗാന്ധിജിക്ക് പകരം ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിത്രം. അഹമ്മദാബാദിൽ നിന്നും പിടിച്ചെടുത്ത 1.60 കോടി രൂപ മൂല്യംവരുന്ന വ്യാജ നോട്ടുകളിലാണ് അനുപം ഖേർ പ്രത്യക്ഷപ്പെട്ടത്. ഇതിനുപുറമെ 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ' എന്നതിന് പകരം 'റിസോൾ ബാങ്ക് ഓഫ് ഇന്ത്യ' എന്നുമാണ് നോട്ടുകളിൽ അച്ചടിച്ചിരിക്കുന്നത്.
വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അനുപം ഖേറും സമൂഹമാധ്യമത്തിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചു. '500 രൂപയുടെ കറൻസിയിൽ ഗാന്ധിജിയുടെ ചിത്രത്തിന് പകരം എന്റെ ചിത്രം. എന്തും സംഭവിക്കാം' എന്ന അടിക്കുറിപ്പോടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചത്.
Content Highlights: Anupam Kher Instead Of Gandhi On Fake Notes, Actor Says "Anything Can Happen"
Published: 30 Sept 2024, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented