ഇനിയെന്ത് എന്ന ചോദ്യത്തിന് മറുപടിയില്ല, അർജുനെ കണ്ടെത്താൻ പ്ലാൻ ബി തയ്യാറാക്കണം - എ.കെ.എം അഷ്റഫ് MLA
അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ ഇതുവരേയും ഫലം ഒന്നുമുണ്ടായില്ലെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ. ട്രക്ക് കണ്ടു എന്നു പ്രഖ്യാപിക്കുകയല്ലാതെ ട്രക്കിനകത്ത് അർജുൻ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനോ ട്രക്കിലേക്ക് എത്താനോ കഴിഞ്ഞിട്ടില്ല. കേരളം മുഴുവൻ ദിവസങ്ങൾ തള്ളിനീക്കിയത് പ്രിയപ്പെട്ട അർജുനെ കിട്ടുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിലെയും കർണാടകയിലെയും മുഖ്യമന്ത്രിമാർ ഇനി പ്ലാൻ- ബിയെ കുറിച്ച് ചിന്തിക്കണം. അല്ലെങ്കിൽ ഇതേ രീതിയിലുള്ള ഫലം തന്നെയായിരിക്കും തുടർന്നും ഉണ്ടാവുക. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയാതെ മുങ്ങാൻ കഴിയില്ലെന്നാണ് നാവികസേന പറയുന്നത്. ഇനിയെന്തെന്ന് ജില്ലാ കള്കടറോട് ചോദിക്കുമ്പോൾ അദ്ദേഹത്തിനും ഒരു മറുപടി നൽകാൻ കഴിയുന്നില്ല. ഈശ്വർ മൽപയുടെ ഒരു മുങ്ങലും കൂടെ അവസാനിച്ചാൽ ഇനിയെന്ത് എന്ന ചോദ്യം തന്റെ മുന്നിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: AKM Ashraf MLA about arjun rescue operation at ankola landslide site
Published: 28 Jul 2024, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented