ജമ്മു കശ്മീര്‍, ഹരിയാണ സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാണയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായാണ് വിധിയെഴുത്ത്. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബര്‍ നാലിന് വോട്ടെണ്ണും.

To advertise here,

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം സാക്ഷ്യംവഹിക്കുന്ന ആദ്യ രാഷ്ട്രീയ പോരാട്ടമാണിത്. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്കും ദേശീയതലത്തില്‍ കൂടുതല്‍ ശക്തരായ കോണ്‍ഗ്രസിനും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.