തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു സന്തോഷ്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ വിശദീകരണം നല്‍കിയത്. ടയര്‍ പൊട്ടിയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും മദ്യപിച്ചിരുന്നില്ലെന്നും ബൈജു പറഞ്ഞു.
''65 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചത്. വെള്ളയമ്പലം ജങ്ഷനില്‍വെച്ച് മുന്നിലെ ടയര്‍ പൊട്ടിയപ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടമായി. തിരിക്കാന്‍ നോക്കിയപ്പോള്‍ തിരിഞ്ഞില്ല, അങ്ങനെ സ്‌കൂട്ടറുകാരന്റെ ദേഹത്തുതട്ടി. അപ്പോള്‍ തന്നെ പുറത്തിറങ്ങി ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണമോ എന്ന് ചോദിച്ചു. വേണ്ട, കുഴപ്പമൊന്നുമില്ലെന്നാണ് അപ്പോള്‍ പറഞ്ഞത്. അയാള്‍ക്ക് ഒടിവോ ചതിവോ ഒന്നുമില്ല, അയാള്‍ക്കും പരാതിയില്ല. പോലീസ് നിയമപരമായി കേസെടുത്തിട്ടുണ്ട്.
ഞാന്‍ മദ്യപിച്ചെന്ന വാര്‍ത്ത പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണ്. വണ്ടി മാറ്റിയിടാന്‍ പോയപ്പോളാണ് വീണ്ടും വീഡിയോ എടുക്കുന്നത് കണ്ടത്. അത് ചാനലുകാരാണെന്ന് മനസിലായില്ല. വഴിയേ പോകുന്ന ആരോ വീഡിയോ എടുക്കുകയാണെന്ന് വിചാരിച്ചിട്ടാണ് ചൂടായത്.
എനിക്ക് കൊമ്പൊന്നുമില്ല, നിയമം അനുസരിക്കാന്‍ എല്ലാവരെയുംപോലെ ഞാനും ബാധ്യസ്ഥനാണ്. എന്നോടൊപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ്. കൂടാതെ യു.കെയില്‍നിന്ന് വന്ന സുഹൃത്തും ഉണ്ടായിരുന്നു.അഹങ്കാരത്തോടെയുള്ള സംസാരമുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു''- ബൈജു പറഞ്ഞു.
ഞായറാഴ്ച രാത്രി നടന്‍ ബൈജു ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റത്. തിരുവനന്തപുരം വെള്ളയമ്പലത്തായിരുന്നു അപകടം. നടന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി ഡോക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Content Highlights: actor baiju santhosh video about car accident
Published: 16 Oct 2024, 12:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented