നടന്‍ ബൈജുവിന്റെ കാര്‍ നിയന്ത്രംവിട്ട് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

To advertise here,

അപകടസമയത്ത് നടന്‍ മദ്യപിച്ചിരുന്നതായാണ് സംശയം. നടനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചെങ്കിലും രക്തസാമ്പിളെടുക്കാന്‍ സഹകരിച്ചില്ല. ബൈജുവിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. നടനെതിരേ പോലീസ് സ്വമേധയാ കേസെടുത്തു. അതേസമയം, സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.