കൃഷ്ണഗിരിയിലെ പാവയ്ക്കല്‍ ഗ്രാമത്തിലെ ചിന്നക്കണ്ണ് എന്ന യാചകന്‍ നോട്ടു നിരോധനം വന്നുപോയതൊന്നും അറിഞ്ഞിട്ടേയില്ല. കഴിഞ്ഞ ദിവസം ഒരു കടയില്‍ കയറിയപ്പോഴാണ് തന്റെ കയ്യിലുള്ള നോട്ടുകള്‍ക്ക് കടലാസിന്റെ വില പോലുമില്ലെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നത്. പഴയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളൊക്കെയായി ചിന്നക്കണ്ണിന് 6,5000 രൂപയുടെ സമ്പാദ്യമുണ്ടായിരുന്നു. 

To advertise here,

പഴയ നോട്ടുകള്‍ മാറി നല്‍കാനുള്ള കാലാവധി 2017 മാര്‍ച്ച് 31ന് അവസാനിച്ചതാണ്. കടക്കാരന്റെ സഹായത്തോടെ കൃഷ്ണഗിരി കളക്ട്രേറ്റിലെത്തിയ ചിന്നക്കണ്ണിന് അടുത്ത മാസം മുതല്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നോട്ടുകള്‍ മാറി നല്‍കുമോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിനെ സമീപിക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.