ഏതെഴുത്തുകാരനും മോഹിക്കുന്ന ഒരു ദിവസം. അതാണ് ഓരോ ജൂലൈ അഞ്ചിനും ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ സംഭവിക്കുന്നത്. പലയിടങ്ങളില്‍നിന്നായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ അവിടേക്ക് എത്തുന്നു. ജൂലൈ അഞ്ച് എന്ന ദിവസം ഓര്‍ത്തുവെച്ച് ഒരു തീര്‍ത്ഥാടനം പോലെ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലേക്ക് എത്തിയവര്‍. എല്ലാ വര്‍ഷവുമെന്നപോലെ ഇക്കുറിയും കനത്ത മഴയിലായിരുന്നു വൈലാലില്‍ വീട്. മഴ നനഞ്ഞു, വീട്ടില്‍ കൊച്ചുമുറിയില്‍ ബഷീര്‍ ബാക്കിവെച്ച പാട്ടുയന്ത്രവും മറ്റും കണ്ടും ഒട്ടേറെ ചിത്രകാരന്മാര്‍ വരച്ചുവെച്ച ചിത്രങ്ങള്‍ക്കു മുന്നില്‍ നിര്‍നിമേഷരായും ബഷീറിന്റെ മക്കളോട് സൗഹൃദം പുതുക്കിയും അവര്‍ ജൂലൈ അഞ്ച് ആഘോഷിക്കുന്നു. ഇക്കുറി മുപ്പതാം ചരമദിനവാര്‍ഷികത്തിനു പുറമെ, ബാല്യകാലസഖിയുടെ പ്രസിദ്ധീകരണത്തിന്റെ എണ്‍പതാം വര്‍ഷമെന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു.

To advertise here,