
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനത്തില്‍, പ്രസിദ്ധീകരിച്ച് എണ്‍പത് വര്‍ഷം തികയുന്ന 'ബാല്യകാലസഖി' നോവലിനെക്കുറിച്ചും ബഷീറിന്റെ കഥാപാത്രങ്ങളായി അഭിനയിക്കാനായതിനെക്കുറിച്ചും നടന്‍ മമ്മൂട്ടി എഴുതുന്നു.
'ബാല്യകാലസഖി'ക്ക് 80 വയസ്സ് തികയുന്നു എന്ന് കേള്‍ക്കുമ്പോള്‍ മജീദിനും സുഹറയ്ക്കും എന്തുപ്രായമായിക്കാണുമെന്ന ചിന്തയാണ് ആദ്യം മനസ്സിലേക്കുവരുന്നത്. പക്ഷേ, അവര്‍ക്ക് പ്രായമാകില്ല എന്നതാണ് സത്യം. വായനക്കാരുടെ ഹൃദയത്തില്‍ സുഹറയ്ക്ക് ഏഴും മജീദിന് ഒമ്പതും വയസ്സാണ് എന്നും. അവരുടെ ബാല്യം നിത്യഹരിതമാണ്.
വൈക്കം മുഹമ്മദ് ബഷീര്‍ എന്ന പേര് ജന്മദേശംകൊണ്ടുമാത്രമല്ല ഏതൊെക്കയോ കാണാച്ചരടുകളാലും എന്റെ ജീവിതവുമായി ബന്ധിക്കപ്പെട്ടതാണ്. ഏതൊരു മലയാളിയെയുംപോലെ ബഷീറിനെ വായിച്ച ചെറുപ്പമായിരുന്നു എന്റേതും. അഭിനയമോഹിയായിരുന്ന നാളുകളിലും പിന്നീട് സിനിമയിലെത്തിയപ്പോഴും ബഷീര്‍ ഏതെങ്കിലുംതരത്തില്‍ എന്നിലേക്ക് നടന്നുകയറുമെന്ന് കരുതിയതല്ല. പക്ഷേ, ബഷീറാകാനും അദ്ദേഹത്തിന്റെ കഥാപാത്രമാകാനുമുള്ള അപൂര്‍വനിയോഗമാണ് കാലം എന്നെ ഏല്‍പ്പിച്ചത്.

കവര്‍ പേജ്
'മതിലുകളി'ല്‍ ബഷീറായി അഭിനയിക്കുമ്പോള്‍ അദ്ദേഹം അതിലൊളിപ്പിച്ചുവെച്ച തത്ത്വചിന്തയായിരുന്നു മനസ്സില്‍. വര്‍ഷങ്ങള്‍ക്കുശേഷം 'ബാല്യകാലസഖി'യില്‍ ഞാന്‍ മജീദായി. ആ ചിത്രത്തില്‍ മജീദിന്റെ വാപ്പയായിക്കൂടി അഭിനയിച്ചതോടെ മൂന്ന് ബഷീറിയന്‍ കഥാപാത്രങ്ങളാകാനുള്ള ഭാഗ്യമാണ് ലഭിച്ചത്.
'വിശ്വോത്തരന്‍' എന്ന് വിളിക്കപ്പെടുന്ന ഒരു കഥാകാരനായും അദ്ദേഹത്തിന്റെ പേനയാല്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളായും വെള്ളിത്തിരയിലെത്താനായി എന്നത് അഭിനയംതന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ്.
'ബാല്യകാലസഖി'യുടെ ചിത്രീകരണം പെരുമ്പളം ദ്വീപിലായിരുന്നു. മജീദിന്റെയും സുഹറയുടെയും ബാല്യത്തിന്റെ എല്ലാ നിഷ്‌കളങ്കതയും ബാക്കിനില്‍ക്കുന്ന ഒരിടംപോലെയാണ് ആ ഗ്രാമത്തിലെ ചൊരിമണലില്‍ ചായമിട്ടിരിക്കുമ്പോള്‍ തോന്നിയത്. അവര്‍ പങ്കിട്ട മാമ്പഴങ്ങളും ശേഖരിച്ച പൂച്ചെടിക്കമ്പുകളും 'ജുഗ് ജുഗൂ... ജുഗ് ജുഗൂ...' എന്ന ശബ്ദവുമൊക്കെ ചെറുകഥയില്‍നിന്ന് ഇറങ്ങിവന്ന് അവിടെയൊക്കെ നിറഞ്ഞു നില്‍ക്കുന്നതുപോലെ.
എണ്‍പതിന്റെ ബാല്യത്തിലെത്തിയ പ്രിയപ്പെട്ട മജീദിനും സുഹറയ്ക്കും ആശംസകള്‍...
Content Highlights: Mammootty writes about Balyakalasakhi novel written by Vaikkom Muhammed Basheer
Published: 05 Jul 2024, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented