ലോക്ഡൗണ്‍ സമയത്ത് നഷ്ടമായ ജോലിക്ക് വേണ്ടി തിരുവനന്തപുരത്ത് വീട്ടമ്മയുടെ രാപ്പകല്‍ സമരം. പിരിച്ചുവിട്ട പെട്രോള്‍ പമ്പിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വള്ളക്കടവ് സ്വദേശിയായ പ്രീത പത്ത് ദിവസമായി രാവും പകലുമില്ലാതെ നിരാഹാരം തുടരുന്നത്. സഹായ വാഗ്ദാനം നല്‍കിയ തൊഴിലാളി യൂണിയനും കബളപ്പിച്ചെന്നാണ് പ്രീതയുടെ പരാതി. തിരുവനന്തപുരം ഈഞ്ചക്കലിലെ പെട്രോള്‍ പമ്പിന് മുന്നിലാണ് പ്രീതയുടെ സമരം. 

To advertise here,