പെരുമഴയത്തും ഈ രണ്ട് കയറിലാണ് ചിറ്റൂരിലെ പാണ്ടിച്ചെത്ത് തൊഴിലാളികൾ ഒരു തെങ്ങിൽ നിന്നും മറ്റൊരു തെങ്ങിലേക്ക് നടന്നു പോകുന്നത്. 
എന്താണ് പാണ്ടിച്ചെത്ത്?, എങ്ങനെയാണ് അവർ കള്ളെടുക്കുന്നത്?. സുരക്ഷിതമാണോ അവരുടെ ജീവിതം?. ആ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് മാതൃഭൂമി.

ചെത്തു തുടങ്ങുന്നത് ചിലപ്പോൾ പുലർച്ചെ രണ്ടു മണിക്കും മറ്റുമായിരിക്കും. ആകാശത്ത് വലിച്ചു കെട്ടിയ കയറുകൾ കാണാൻ നെറ്റിയിൽ ഘടിപ്പിച്ച ടോർച്ച് മാത്രമാകും ഏക ആശ്രയം. തെങ്ങുകളിലേക്ക് കെട്ടിയ കയറുകളിലൂടെ വേ​ഗത്തിൽ നടന്നു നീങ്ങുന്ന തൊഴിലാളികളെ അത്ഭുതത്തോടെ നോക്കിനിൽക്കുന്നവർ ഏറെയാണ്. പാണ്ടിച്ചെത്ത് വിശേഷങ്ങളിലേക്ക്.

Content Highlights: A journey through the toddy tapping villages of Chittoor Palakkad, Defining Pandichethu