ഷിഗെല്ല ബാക്ടീരിയ ഏറെ കാലം ജീവനോടെ നിലനിൽക്കും, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് കരുതൽ വേണം
കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഷിഗല്ലെ കേസുകളിൽ മൂന്നിരട്ടിയോളം വർധനവ് ഉണ്ടാവുകയും കഴിഞ്ഞ ദിവസം കോഴിക്കോട് നാല് വയസുകാരിക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമാകുമ്പോൾ ഷിഗെല്ല വൈറസിന്റെ വ്യാപനം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കൃത്യമായ ചികിത്സയാണ് വേണ്ടതെന്നും പറയുകയാണ് ഡോ.രാജീവ് ജയദേവൻ. പനി, വയറുവേദന, രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്നും ഇതിന് കൃത്യമായ ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സമ്പർക്കവിലക്കും വ്യക്തിശുചിത്വവും പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാമെന്നും മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കേരളത്തിലെ ജലസ്രോതസ്സുകൾ കൃത്യമായി ക്ലോറിനേഷൻ ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഹോട്ടലുകളിലെ ഭക്ഷണശുചിത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Published: 09 Jun 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented