ഇടത് രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ മുഖമാണ് പന്ന്യന്‍ രവീന്ദ്രന്. അടിമുടി പാര്‍ട്ടിക്ക് സമര്‍പ്പിച്ച ജീവിതം. അമിതാധികാര പ്രവണതകളോട് എന്നും കലഹിച്ചിട്ടുള്ള പന്ന്യന്‍ രവീന്ദ്രന് എന്ന സിപിഐക്കാരുടെ സ്വന്തം രവിയേട്ടന് വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരം തീ പാറിക്കാന്‍ പന്ന്യന്‍ വീണ്ടുമിറങ്ങുകയാണ്. 2009 വരെ മണ്ഡലത്തിന്റെ മുഖമായിരുന്നു പന്ന്യന്‍ രവീന്ദ്രന്. അതിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിരക്തി കാട്ടി മറ്റുള്ളവര്‍ക്ക് വേണ്ടി വഴി മാറിക്കൊടുത്തു. പക്ഷെ ഇടത് മണ്ഡലം പിന്നീട് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ പൊന്നരിവാള്‍ താഴെവെച്ച് കൈപിടിച്ചു. മണ്ഡലത്തില്‍ വീണ്ടും ചെങ്കൊടി പാറിക്കാനുറച്ച് പന്ന്യന്‍ രവീന്ദ്രനെ സിപിഐ വീണ്ടും മത്സര രംഗത്തേക്കിറിക്കിയിരിക്കുകയാണ്. രാഷ്ട്രീയക്കാരന്റെ തലയെടുപ്പൊ അഹംഭാവമോ ഇല്ലാതെ മനസ് തുറക്കുകയാണ് പന്ന്യന്‍.
Content Highlights: thiruvananthapuram lok sabha constituency, ldf candidate pannyan raveendran, lok sabha election
Published: 05 Mar 2024, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented