മാനന്തവാടി ടൗണിൽ വെച്ച് കെട്ടിപ്പിടിച്ചശേഷം സംവിധായകൻ നിതിൻ തന്ന വേഷമാണ് പകയിലെ കൊച്ചാപ്പനെന്ന് നടൻ ജോസ് കിഴക്കൻ. നടൻ ബേസിൽ പൗലോസിനൊപ്പം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'25 വർഷമായി നാടകരം​ഗത്തുണ്ട്. കുട്ടികളെ നാടകം പഠിപ്പിക്കുമായിരുന്നെങ്കിലും അഭിനയത്തിൽ ശ്രദ്ധ കൊടുത്തിരുന്നില്ല. ഈ ചിത്രത്തിന്റെ സംവിധായകൻ നിതിനെ ഞാൻ മുമ്പ് മോണോ ആക്ടും നാടകവും പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ശിഷ്യന്റെ മുന്നിൽ അധ്യാപകൻ വിദ്യാർത്ഥിയായി.' അതിന്റെ സന്തോഷവുമുണ്ടെന്നും ജോസ് കിഴക്കൻ പറഞ്ഞു.

സിനിമാ കമ്പനിയും സൈലൻസും തന്ന മൈലേജ് വളരെ വലുതായിരുന്നെന്ന് നടൻ ബേസിൽ പറഞ്ഞു. '2015-ന് ശേഷം കാര്യമായി സിനിമ ചെയ്യാൻ പറ്റിയില്ല. ഇക്കാലയളവിലാണ് സിനിമയെ കുറച്ചുകൂടി സീരിയസായി നോക്കിക്കാണണമെന്ന് മനസിലായത്. പകയിലേക്ക് ആകർഷിക്കപ്പെടാൻ കാരണം തിരക്കഥയും സംവിധായകൻ നിതിനുമാണ്. അനുരാ​ഗ് കശ്യപ് എന്ന ഘടകം പിന്നെയേ വരുന്നുള്ളൂ.' കേട്ടുപരിചയമുള്ള പ്രതികാര കഥയാണെങ്കിലും അതിന്റെ അവതരണരീതിയാണ് ഏറെ ആകർഷിച്ചതെന്നും ബേസിൽ കൂട്ടിച്ചേർത്തു.