'ഉണ്ണി മുകുന്ദന്റെയും എന്റെയും ഹൈറ്റൊക്കെ ഏതാണ്ട് ഒരേപോലെയാണ് പിന്നെ ഈ താടിയും ഒക്കെ കണ്ടിട്ടാകാം എവിടെയോ ഒരു ഉണ്ണി മുകുന്ദന്റെ ഛായ കാച്ചലില്ലേ എന്ന് ഒരുപാട് പേർ എന്റെ പോസ്റ്റുകളിൽ കമന്റിട്ടിട്ടുണ്ട്. അത് കേൾക്കുന്നതും ഒരു സുഖമല്ലേ'.. പറയുകയാണ് മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടൻ സൂരജ് സൺ. താൻ നായകനായെത്തുന്ന ഒരു വടക്കൻ പ്രണയ പർവത്തിന്റെ വിശേഷങ്ങൾ സഹതാരങ്ങളായ സോനയ്ക്കും വിനീത് വിശ്വമിനുമൊപ്പം പങ്കുവയ്ക്കുകയായിരുന്നു സൂരജ്.

To advertise here,

മിനിസ്ക്രീനിലൂടെ അഭിനയരംഗത്തെത്തിയത് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത തന്നെന്ന് പറയുന്നു സൂരജ്. 'എവിടെ പോയാലും തിരിച്ചറിയുന്ന ഒരു മലയാളിയുണ്ടാകും, ആ അംഗീകാരമാണല്ലോ ഏതൊരു കലാകാരനും ആഗ്രഹിക്കുന്നത്. സീരിയൽ കണ്ട് നമ്മളെ ഇഷ്ടപ്പെട്ടവരുടെ പിന്തുണ ഇന്ന് സിനിമ ഇറങ്ങുമ്പോഴും ലഭിക്കുന്നുണ്ട്'. സൂരജ് പറയുന്നു. '2000- 2010 കാലഘട്ടത്തിലെ ആർട്സ് കോളേജ് അന്തരീക്ഷമാണ് ചിത്രത്തിൽ. ആ കാലത്ത് കോളേജ് പഠിച്ചിറങ്ങിയ എല്ലാവർക്കും ഇത് നമ്മുടെ കോളേജ് അല്ലേ എന്ന് ഓർമ വരും. രാഷ്ട്രീയവും പ്രണയവും വിരഹവും ആക്ഷനും എല്ലാ ചേരുവകളും ചിത്രത്തിന്റെ ഭാഗമാണ്. ചില ഭാഗങ്ങളൊന്നും അഭിനയിക്കേണ്ടി വന്നില്ല, ജീവിച്ചു കാണിച്ചു എന്ന് തന്നെ പറയാം'.. സൂരജ് പറയുന്നു.

കോളേജിൽ ഇതേവരെ പോകാത്ത കാരണം തനിക്കീ അനുഭവം പുതിയതായിരുന്നുവെന്നും കോളേജ് കാലം നഷ്ടമായതിന്റെ വിഷമം ഈ സിനിമ തീർത്തു തന്നെന്നും നായിക സോന പറയുന്നു.