കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതില്‍നിന്നു മതത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കപ്പെട്ടു എന്ന ഭരതനാട്യം നര്‍ത്തകിയായ മന്‍സിയ വി.പി.യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും അതിനോട് അനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ഈ അവസരത്തില്‍ മന്‍സിയ മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു.

To advertise here,

'കല്ല്യാണം കഴിച്ചത് ഒരു ഹിന്ദുവിനെയല്ലേ അപ്പൊത്തന്നെ മതംമാറിയിരുന്നെങ്കില്‍ ഇപ്പൊ ഈ പ്രശ്‌നം വരില്ലായിരുന്നല്ലോ എന്നാണ് ഉത്സവക്കമ്മറ്റിക്കാര്‍ പറഞ്ഞത്. കലയുടെ മുകളിലാണ് ഇപ്പോള്‍ ജാതിയും മതവും ഒക്കെ നില്‍ക്കുന്നത്. ഇത് എന്റെ മാത്രം അനുഭവമല്ല. ഈ സാഹചര്യം ചര്‍ച്ച ചെയ്യപ്പെടണം എന്നുള്ളതുകൊണ്ടുതന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഇതുസംബന്ധിച്ച പോസ്റ്റിട്ടത്' - മന്‍സിയ പറയുന്നു.