രാഷ്ട്രീയത്തിൽ ജോസ് കെ മാണി എന്ത് തീരുമാനമെടുത്താലും അത് ശരിയായിരിക്കുമെന്നും ജോസ് എവിടെയാണോ താൻ അവിടെയുണ്ടാകുമെന്നും നിഷ ജോസ് കെ മാണി. കേരള കോൺഗ്രസ് അംഗത്വമെടുത്തിട്ടുണ്ട് എന്നതിനപ്പുറത്ത് രാഷ്ട്രീയക്കാരിയായി മത്സരിക്കാനോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനോ തനിക്ക് താത്പര്യമില്ലെന്നും നിഷ പറഞ്ഞു. ക്യാൻസർ അതിജീവിതയായ തനിക്ക് സമൂഹത്തിന് വേണ്ടി ചെയ്യാനായി ഒരുപാടുകാര്യങ്ങളുണ്ടെന്നും ഒരു പൊതുപ്രവർത്തകയായി തന്നെ തുടരാനാണ് താത്പര്യമെന്നും തന്റെ പതിനാല് അവയവങ്ങൾ മരണശേഷം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നൽകിയതിനെക്കുറിച്ചും നിഷ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

To advertise here,