തന്നെ ആരും ചാവേറാക്കിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും പേരാവൂർ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ ശൈലജ. പേരാവൂർ പിടിക്കാനാണ് പാർട്ടി എന്നെ നിയോഗിച്ചത്. ഇരുട്ടിക്കടുത്ത ഒരു ഗ്രാമത്തിൽ വളർന്ന ഒരു സാധാരണ പെൺകുട്ടിയായ എന്നെ നിയമസഭ വരെ എത്തിച്ചത് എന്റെ പാർട്ടിയാണ്. കേന്ദ്ര കമ്മിറ്റി വരെ എത്തി. ഇനി പിബി മാത്രമാണ് ബാക്കിയുള്ളത്. പിന്നെ എങ്ങനെയാണ് പാർട്ടി എന്നെ ചാവേറാക്കിയെന്ന് പറയാൻ കഴിയുക യെന്നും ശൈലജ ചോദിച്ചു.

To advertise here,