ഫുട്‌ബോളിൽ വിജയിച്ചതിനെക്കാൾ കൂടുതൽ താൻ തോറ്റതാണെന്ന് ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ വിനീത്. ദേശീയ ടീമിൽ ഇന്ത്യയ്ക്കായി വേണ്ടത്ര കളിക്കാൻ സാധിച്ചില്ല, കേരള ബ്ലാസ്റ്റേഴ്സിനായി കപ്പടിക്കാൻ സാധിച്ചില്ല. ഇതെല്ലാം തനിക്ക് കിട്ടാതെ പോയ നേട്ടങ്ങളാണ്. പക്ഷേ ജീവിതത്തിൽ എല്ലാം തന്നത് ഫുട്ബോളാണ്, ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കിട്ടുന്ന സന്തോഷം മറ്റെവിടേയും കിട്ടിയിട്ടില്ലെന്നും വിനീത് പറയുന്നു. ഇതുവരെയുള്ള ഫുട്‌ബോൾ കരിയറിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് സികെ വിനീത്.

To advertise here,