ലിപ് ലോക്ക് ഉൾപ്പെടെയുള്ള് ഇന്റിമേറ്റ് രംഗങ്ങൾ സാധാരണയായി കാണാൻ ആളുകൾ പഠിക്കണമെന്ന് 'കുടുക്ക് 2025' ചിത്രത്തിലെ താരങ്ങളായ ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും. ചിത്രത്തിലെ 'മാരൻ..' എന്ന പാട്ടിലെ ചുംബനരംഗത്തെ കുറിച്ചുണ്ടായ ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ചിത്രത്തിലെ മറ്റേതൊരു രംഗം പോലെ തന്നെയാണ് ഇന്റിമേറ്റ് രംഗങ്ങളും. അ‌തിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി. പത്തമ്പത്തഞ്ച് പേരുടെ മുന്നിലാണ് ഈ സീനെടുക്കുന്നത്. നമ്മളതിനെ വളരെ നോർമലായിട്ടും പ്രൊഫഷണലായിട്ടുമാണ് കാണുന്നതെന്നും താരങ്ങൾ വ്യക്തമാക്കി.

To advertise here,