കൊറോണ ജവാൻ എന്ന പേര് മാറ്റേണ്ടി വന്നതോടുകൂടി സിനിമ പുറത്തിറക്കുന്നതിനായി ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി നായകൻ ലുക്മാൻ. കൊറോണ 'ജവാൻ' കൊറോണ 'ധവാനും', 'ജവാൻ' വിനു 'ധവാൻ' വിനുവും ആയി. സെൻസർബോർഡിന്റെ തീരുമാനത്തെ അംഗീകരിക്കുമ്പോഴും സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് നഷ്ടമുണ്ടായതായും പറയുകയാണ് കൊറോണ ധവാൻ ടീം. ചിത്രത്തിന്റെ വിശേഷണങ്ങൾ കൊറോണ ധവാന്റെ എഴുത്തുകാരനായ സുജയ് മോഹൻരാജ്, നിർമാതാവ് ജെയിംസ് ജോൺ എന്നിവരോടൊപ്പം പങ്കുവെക്കുകയായിരുന്നു നായകൻ ലുക്മാൻ. 

To advertise here,