ഹിന്ദിയും തമിഴും ഉള്‍പ്പെടെയുളള ഭാഷകളിലെ തിരക്ക് കാരണമാണ് മലയാളത്തില്‍ സിനിമ ചെയ്യാന്‍ സാധിക്കാത്തതെന്ന് നടി മാളവിക മോഹനന്‍. എന്നാല്‍, ക്രിസ്റ്റി എന്ന ചിത്രത്തിന്റെ തിരക്കഥയും ടീമും അതൊരു ഒഴിവാക്കാനാകാത്ത ചിത്രമാക്കുകയായിരുന്നു എന്ന് പറയുന്നു മാളവിക. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി മലയാളത്തില്‍ നല്ലൊരു പ്രണയകഥ വന്നിട്ടില്ല. അതില്‍നിന്നൊരു മാറ്റമാകും ക്രിസ്റ്റി. സാധാരണ നാം കേള്‍ക്കുന്ന ഫോര്‍മാറ്റിലുള്ള കഥയല്ല ഇത് - മാളവിക പറയുന്നു. സിനിമാ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ മാളവിക മോഹനന്‍.

To advertise here,