മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ വേണ്ടാത്ത നടനാണ് സുധീഷ്. 36 വര്‍ഷത്തിലധികമായി സുധീഷ് മലയാള സിനിമയ്‌ക്കൊപ്പം നടന്ന് തുടങ്ങിയിട്ട്. 1987 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ അനന്തരം എന്ന ചിത്രത്തില്‍ അജയകുമാര്‍ എന്ന കഥാപാത്രമായി മലയാളികള്‍ക്ക് മുന്നിലെത്തിയ സുധീഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അടുത്തിടെ പുറത്തിറങ്ങിയ 2018 എന്ന ചിത്രത്തിലെ വര്‍ഗീസ്. ഇത്രയും വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്, വൈകി വന്ന അംഗീകാരങ്ങളെക്കുറിച്ച് ഏറെ സന്തോഷത്തിനിടയിലും സങ്കടപ്പെടുത്തുന്ന ഓര്‍മകളെക്കുറിച്ച് സുധീഷ് സംസാരിക്കുന്നു
 

To advertise here,