ഇന്റർനെറ്റും മൊബൈൽ കണക്ടിവിറ്റിയും ഇല്ലെങ്കിലും പേടിക്കേണ്ട, ഗൂഗിൾ മാപ്പ് ഓഫ് ലൈനിലും ഉപയോഗിക്കാം
ഗൂഗിൾ മാപ്പിൽ നോക്കി ഒരു സ്ഥലം വരെ പോണം. പക്ഷേ ഇന്റർനെറ്റ് ഇല്ല. പിന്നെ എങ്ങനെ സെർച്ച് ചെയ്യും? ഇന്റർനെറ്റ് ഇല്ലെങ്കിലും മൊബൈൽ ഫോണിന് റേഞ്ച് ഇല്ലെങ്കിലും ഗൂഗിൽ മാപ്പ് ഉപയോഗിക്കാം, എങ്ങനെയെന്നല്ലേ.. അതിനൊരു വഴിയുണ്ട്.
ആദ്യം ഗൂഗിൽ മാപ്പ് തുറന്ന് വലതുവശത്തുള്ള നമ്മുടെ പ്രൊഫൈൽ സെലക്ട് ചെയ്യണം. ഇതിൽ ഓഫ് ലൈൻ മാപ്പ് എന്നൊരു ഓപ്ഷൻ ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്താൽ സെലക്ട് യുവർ ഓൺ മാപ്പ് എന്ന ഓപ്ഷൻ കാണാം. അത് സെലക്ട് ചെയ്താൽ നമ്മുടെ കറന്റ് ലൊക്കേഷന്റെ മാപ്പും അതിന് ചുറ്റും ഒരു ബ്ലൂ സ്ക്വയറും കാണാം. നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഗൂഗിൽ മാപ്പ് ഉപയോഗിക്കേണ്ട ലൊക്കേഷൻ ഡ്രാഗ് ചെയ്തോ ,സൂം ചെയ്തോ ഈ സ്ക്വയറിനുള്ളിലാക്കുക. ഇങ്ങനെ സെലക്ട് ചെയ്ത ലൊക്കേഷൻ ഡൗൺലോഡ് ചെയ്യാൻ എത്ര ഡാറ്റയാകുമെന്ന് താഴെ കാണിക്കും. ശേഷം ഡൗൺലോഡ് ചെയ്യാം. ഇതോടെ നമ്മൾ സെലക്ട് ചെയ്ത ലോക്കേഷന്റെ മാപ്പ് നമ്മുടെ മൊബൈലിലേക്ക് ഡൗൺലോഡ് ആവും. എത്ര സ്ഥലങ്ങളുടെ മാപ്പ് വേണമെങ്കിലും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാനാവും. അപ്പോൾ ആവശ്യമുള്ള സ്ഥലങ്ങളുടെ മാപ്പൊക്കെ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചോളൂ, നെറ്റും റേഞ്ചും ഒന്നും ഒരു പ്രശ്നമേയാകില്ല
Content Highlights: Use Google Maps Offline: Navigate Without Internet or mobile coverage
Published: 18 Aug 2025, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented