മ്പത് മാസങ്ങൾ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ടു കൊണ്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. 

To advertise here,

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകമാണ് സുനിതയും വിൽമോറും ഉൾപ്പെട്ട ക്രൂ-9 സംഘത്തെ സുരക്ഷിതരായി ഭൂമിയിലെത്തിച്ചത്. സുനിതയ്ക്കും വിൽമോറിനുമൊപ്പം നാസയുടെ ആസ്‌ട്രോനോട്ടായ നിക്ക് ഹോഗും റഷ്യൻ കോസ്‌മോനോട്ടായ അലക്‌സാണ്ടർ ഗൊർബുനോഗുമാണ് ഭൂമിയിലേക്ക് മടങ്ങിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.15-ഓടെ ഹാച്ചിങ് പൂർത്തിയായിരുന്നു. ഡ്രാഗൺ പേടകത്തെ നിലയവുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ അൺഡോക്കിങ്ങും പൂർത്തിയായി. 17 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27 ന് ഫ്‌ളറോഡിയ്ക്ക് സമീപം  പേടകം കടലിലിറങ്ങി.

ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ  മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായായിരുന്നു സുനിതയും ബുച്ചും 2024 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിലെത്തിയത്. ഒരാഴ്ച്ചക്കുള്ളിൽ തിരിച്ചുവരികയായിരുന്നു ഉദ്ദേശ്യെമെങ്കിലും സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർ മടക്കയാത്ര മുടക്കി. ഇതോടെയാണ് സുനിതയും ബുച്ചും ബഹിരാകാശത്ത് കുടുങ്ങിയത്. പിന്നീട് മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സുമായി സഹകരിച്ചാണ് നാസ ഇവരുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. 

യാത്രയുടെ ആദ്യ ഘട്ടം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സ്‌പേസ് എക്സ് ഡ്രാഗൺ വിച്ഛേദിക്കപ്പെടുന്നു. പേടകവും നിലയവുമായി ബന്ധപ്പെടുത്തുന്ന കവാടം  അടയ്ക്കുന്ന ഹാച്ചിങ് ക്ലോഷർ പ്രക്രിയയാണത്. പിന്നീട് ട്രങ്കും ക്യാപ്‌സൂളും വേർപെടുന്നു. മൂന്നാം ഘട്ടത്തിൽ പേടകത്തിന്റെ ദിശ മാറ്റാൻ സഹായിക്കുന്ന ചെറുറോക്കറ്റുകളായ ത്രസ്റ്ററുകൾ പ്രവർത്തനക്ഷമമാകുന്നു. പിന്നീട് ഡി ഓർബിറ്റിങ് പ്രക്രിയയാണ് വേ​ഗം കുറച്ച് പേടകം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നു. തൊട്ടുപിന്നാലെ പാരച്യൂട്ടുകൾ വിന്യസിപ്പിക്കുന്നു. ഇതോടെ പേടകം സ്ഥിരവേ​ഗം കൈവരിക്കും. ഒടുവിൽ സുരക്ഷിതമായി കടലിലേക്ക്. പേടകം വീണ്ടെടുത്ത ശേഷം യാത്രികരെ കരയിലേക്ക് എത്തിക്കുന്നു. 

വെറും ഒരാഴ്ചത്തേ ​​​ദൗത്യത്തിനായി ബഹിരാകാശത്തെത്തിയ സുനിതയും സംഘവും 288 ദിവസങ്ങളാണ് ബ​​​​ഹിരാകാശത്ത് തങ്ങിയത്. ഭൂമിയുടെ ഗുരുത്വാകർഷണബലവുമായി പൊരുത്തപ്പെട്ട് കഴിയാൻ പാകപ്പെടുത്തിയതാണ് നമ്മുടെയൊക്കെ ശരീരം. അതുകൊണ്ടു തന്നെ ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ജീവിക്കുമ്പോൾ പല മാറ്റങ്ങളും ശരീരത്തിൽ സംഭവിക്കും. ഇത് പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യു. പേശികൾക്കും എല്ലുകൾക്കും ബലക്ഷയമുണ്ടാകാം. ഹൃദയാരോഗ്യത്തെയും ബാധിക്കാം. 

അതുകൊണ്ടു തന്നെ മടങ്ങിയെത്തിയ ക്രൂ-9 സംഘത്തെ ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാതെ ഇത്രനാൾ കഴിഞ്ഞ രണ്ടുപേർക്കും ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങൾ നൽകുകയും ചെയ്യും. 

In Short: Sunita Williams and Butch Wilmore safely return to Earth after a 9-month stay at the ISS, following a SpaceX Dragon capsule landing. The mission was initially planned for a week but was extended due to technical issues with the Starliner spacecraft. The crew endured a 288-day mission, facing health challenges associated with prolonged space travel. Upon return, the crew underwent medical evaluations at NASA`s Johnson Space Center to adapt to Earth`s gravity.