തികഞ്ഞ ഫാമിലി എന്റർടെയ്നറായാണ് റിവോൾവർ റിങ്കോ എന്ന ചിത്രം എത്തുന്നതെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. അതിനിടയിൽ സൂപ്പർ ഹീറോയുടേതായ ഒരു ഭാഗം കൂടി ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ കുട്ടികളെ സഹായിക്കുന്ന പ്രിയേഷ് എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും വിഷ്ണു പറഞ്ഞു. ശ്രീപദ് യാൻ, ബിനു എന്നിവർക്കൊപ്പം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റിവോൾവർ റിങ്കോ'. ശ്രീപദ് യാൻ, ബിനു ശശിറാം എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ.

To advertise here,