ലാലേട്ടൻ ചുവടുവെച്ച സൂപ്പർഹിറ്റ് ഗാനവും തിരുവണ്ണൂരിലെ 'ശൂരമ്പട'യും
കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതിയ 'ശൂരമ്പടയുടെ ചെമ്പട കൊട്ടി' എന്ന സൂപ്പർഹിറ്റ് ഗാനത്തിൽ ലാലേട്ടന്റെ ചുവടുകൾക്കൊപ്പം താളം ചവിട്ടാത്ത മലയാളികളുണ്ടോ എന്ന് സംശയമാണ്. താരകാസുരൻ, ശൂരപത്മാസുരൻ, വീരബാഹു എന്നിവരുടെ കൂറ്റൻ കോലങ്ങളും അവയ്ക്കൊപ്പം ചുമലിൽ കാവടിയേന്തി നൃത്തം ചെയ്യുന്ന ഭക്തജനങ്ങളേയും ഗാനരംഗത്തിൽ കാണാം.
കോഴിക്കോട് തിരുവണ്ണൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ശൂരസംഹാര ഉത്സവത്തിന്റെ പുനരാവിഷ്കാരമാണ് ഈ ഗാനരംഗം. തമിഴ് സംസ്കാരം പ്രതിഫലിക്കുന്ന ഉത്സവം അസുര നിഗ്രഹത്തിന്റെ കഥ കൂടി പറയുന്നു. മലയാളികളുടെ പ്രിയങ്കരനായ കൈതപ്രം ഉത്സവത്തെക്കുറിച്ചും സൂപ്പർഹിറ്റ് ഗാനത്തിന് വരികളെഴുതിയതിനെക്കുറിച്ചും വാചാലനാവുന്നു.
Content Highlights: story behind mohanlal movie naran song written by kaithapram Soorasamharam festival kozhikkode
Published: 18 Nov 2023, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented