To advertise here,

ലോകമാതൃദിനത്തോട് അനുബന്ധിച്ച് ക്ലബ്ബ് എഫ്.എം. ഒരുക്കുന്ന 'അമ്മയ്‌ക്കെന്താ ഇഷ്ടം-സീസണ്‍ 2' എന്ന പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റീഫന്‍, അമ്മയുടെ ഇഷ്ടംതിരക്കി ഫോണ്‍ചെയ്തത്.

നിങ്ങള്‍ക്കും നിങ്ങളുടെ അമ്മമാരുടെ ഇഷ്ടംചോദിച്ചു ക്ലബ്ബ് എഫ്.എം. ഒരുക്കുന്ന 'അമ്മയ്‌ക്കെന്താ ഇഷ്ടം' എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാം. അമ്മമാര്‍ അവരുടെ ഇഷ്ടഭക്ഷണം പങ്കുവെക്കുന്ന വീഡിയോ അല്ലെങ്കില്‍ ഓഡിയോ ക്ലബ്ബ് എഫ്. വാട്‌സാപ്പ് നമ്പര്‍ 7034943943 ലേക്ക് നിങ്ങളുടെ പേരും പൂര്‍ണ വിലാസത്തോടൊപ്പം അയക്കണം.തിരഞ്ഞെടുക്കുന്ന അമ്മമാര്‍ക്ക് ക്ലബ്ബ് എഫ്.എം. സര്‍പ്രൈസായി അവരുടെ പ്രിയപ്പെട്ട ഭക്ഷണം വീട്ടില്‍ എത്തിക്കും. മേയ് ഒമ്പതുവരെമാത്രമാണ് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയുക. ഇടപ്പള്ളിയിലെ മോംപ്രീമിയം വിമന്‍സ് ഹോസ്പിറ്റലും ഒപ്പം 'ആദാമിന്റെ ചായക്കട'യുമായി സഹകരിച്ചാണ് ക്ലബ്ബ് എഫ്.എം. ' അമ്മയ്‌ക്കെന്താ ഇഷ്ടം- സീസണ്‍ 2' എന്ന പ്രോഗ്രാം ഒരുക്കുന്നത്.