ലെജെൻഡ് ഒരു നാഷണൽ സിനിമയാണെന്നും എല്ലാവർക്കും ആസ്വദിക്കാനാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിത്രത്തിലെ നായകനും നിർമാതാവുമായ അ‌രുൾ ശരവണൻ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. ചിത്രത്തിലെ താരങ്ങളായ ഉർവശി റൂട്ടേല, റായ് ലക്ഷ്മി എന്നിവരും അ‌രുളിനൊപ്പം എത്തിയിരുന്നു. ജെ.ഡി.ജെറി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് ജൂലൈ 28നാണ്.

To advertise here,