എമ്പുരാനിലെ ജാന്‍വി ലൂസിഫറില്‍ കണ്ട ജാന്‍വിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് കഥാപാത്രത്തെ അവതരിപ്പിച്ച നടി സാനിയ. റീലീസിനായി എല്ലാവരേയും പോലെ താനും കാത്തിരിക്കുകയാണെന്നും സാനിയ പറഞ്ഞു. വലുതോ ചെറിയതോ ആയ റോളിലല്ല. എമ്പുരാനിലെത് ചെറിയ റോളാണെങ്കിലും ചെയ്യാന്‍ പറ്റി. ആദ്യം കണ്ട ജാന്‍വിയില്‍ നിന്നും വ്യത്യസ്തമായ കാരക്ടറിലേക്ക് ജാന്‍വി മാറി. താന്‍ ചെയ്യുന്ന റോള്‍ മറ്റൊരാള്‍ ചെയ്താല്‍ നന്നാകുമായിരുന്നു, റീപ്ലേസ് ചെയ്യപ്പെടാമായിരുന്നു എന്ന തോന്നല്‍ ആരിലുമുണ്ടാക്കരുതെന്ന് ചിന്തിക്കുന്നയാളാണ് താനെന്നും നടി പറഞ്ഞു. 

To advertise here,

നല്ല സിനിമികളുടെ ഭാഗമായിട്ടുണ്ടെങ്കിലും ആഗ്രഹിക്കുന്ന തരത്തിലുള്ള റോളുള്ള സിനിമ കിട്ടിയിട്ടില്ലെന്നും ഇപ്പോഴും സ്ട്രഗ്ലിങ് പിരീഡിലാണെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

Inshort | Actress Saniya talks about her character Janvi in the upcoming film `Empuraan`L2